¡Sorpréndeme!

സൗദി രാജാവിന്റെ പുതിയ ഭരണതന്ത്രങ്ങൾ | Oneindia Malayalam

2018-01-23 1 Dailymotion

The Rise Of Saudi Arabia's Crown Prince Reveals A Harsh Truth
സൗദി അറേബ്യയിലെ വാര്‍ത്തകള്‍ എന്നും വായനക്കാര്‍ക്ക് ആവേശമാണ്. ലോക മുസ്ലിംകളുടെ പുണ്യഗേഹങ്ങളുടെ കേന്ദ്രമായതാണ് അതിനൊരു കാരണം. മറ്റൊന്ന് സൗദിയിലെ ഏത് മാറ്റവും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും ബാധിക്കുമെന്നതാണ്. പക്ഷേ, കുറച്ചുകാലമായി സൗദി അറേബ്യയില്‍ നിന്ന് സുഖമുള്ളതൊന്നും കേള്‍ക്കാറില്ല. സൗദിയിലെ ഏതൊരു നീക്കവും അധികാര മോഹത്തിന്റെയും ധൂര്‍ത്തിന്റെയും അലങ്കാരത്തോടെയാണ് അവതരിപ്പിക്കപ്പെടാറ്. എന്നാല്‍ സൗദിയില്‍ നടക്കുന്ന കാര്യങ്ങള്‍ അങ്ങനെയാണോ? ആഗോളതലത്തില്‍ തന്നെ പ്രശസ്തരായ പല മാധ്യമപ്രവര്‍ത്തകരും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നീക്കങ്ങള്‍ സംശയത്തോടെയാണ് കാണുന്നത്. പക്ഷേ, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും.മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ മാധ്യമങ്ങള്‍ ചുരുക്കി വിളിക്കുന്ന പേരാണ് എംബിഎസ്. കഴിഞ്ഞ ജൂണിലാണ് ഇദ്ദേഹം സൗദി അറേബ്യയുടെ കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെട്ടത്. അധികാരമോഹിയായും ധൂര്‍ത്തടിക്കുന്ന വ്യക്തിയായുമൊക്കെ ഇദ്ദേഹത്തെ പരിഹസിക്കുന്നവരാണ് കൂടുതലും.